ഇടുക്കി: തൊടുപുഴയിൽ സദാചാര പൊലീസിങ്. സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. ബസ്റ്റാൻഡിന് സമീപം പെൺകുട്ടിയുമായി സംസാരിച്ച് നിന്ന യുവാവിനെ മൂന്ന് അംഗ അക്രമിസംഘം ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

സംഘര്‍ഷത്തിനിടെ, അക്രമിസംഘത്തിലെ യുവാവിന് കുത്തേറ്റു. മലങ്കര സ്വദേശി ലിബിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘം മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.