നിരോധനാജ്ഞ: മലപ്പുറം ജില്ലയിൽ 127 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 79 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 700 ആയി.
മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ പൊലീസ് 127 കേസുകൾ കൂടി വെള്ളിയാഴ്ച രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 131 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു.
നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 79 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 700 ആയി. 866 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 194 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.