Asianet News MalayalamAsianet News Malayalam

അയ്യായിരവും കടന്ന് കോഴിക്കോട് ജില്ലയിലെ പ്രതിദിന കൊവിഡ് ബാധിതർ

സമ്പർക്കം വഴി 4820 പേർക്കാണ് രോഗം ബാധിച്ചത്. 19663 പേരെ പരിശോധനക്ക് വിധേയരാക്കി...

More than 5000 covid daily victims in Kozhikode district
Author
Kozhikode, First Published Apr 27, 2021, 7:54 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് ബാധിതരുടെ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 
കോഴിക്കോട് ജില്ലയില്‍ ഇന്ന് 5015 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴുപേർക്കും പോസിറ്റീവായി.

186 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4820 പേർക്കാണ് രോഗം ബാധിച്ചത്. 19663 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1567 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 8419 പേർ ഉൾപ്പെടെ ജില്ലയിൽ 76276 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 374591 പേർ നിരീക്ഷണം പൂർത്തിയാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.66 ശതമാനമാണ്.

ജില്ലയിൽ10 തദ്ദേശ സ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു.  ഒളവണ്ണ, വേളം, പെരുവയൽ, ചേമഞ്ചേരി, കടലുണ്ടി, മാവൂർ, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നിവയാണ് ക്രിട്ടിക്കൽ കണ്ടയ്ൻമെന്റ് സോണുകൾ. 30 ശതമാനത്തിലധികമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഏപ്രിൽ 28 മുതൽ ഒരാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങൾ ഇവിടങ്ങളിൽ നടപ്പിലാക്കും.ചികിത്സ , മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെ ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്.

കൂടിച്ചേരലുകളും അനുവദിക്കില്ല.  ആശുപത്രികൾ,  മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ  എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം. അനുവദിക്കപ്പെട്ട കടകൾ രാത്രി ഏഴ് മണി വരെ മാത്രമേ തുറക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ രാത്രി ഒൻപത് മണി വരെ പാഴ്സൽ  അനുവദനീയമാണ്.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങൾക്കോ ചികിത്സയുടെ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളിൽനിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളിൽനിന്ന് ഇവിടേയ്ക്കോ പ്രവേശിക്കാൻ അനുവാദമില്ല.

*വിദേശത്ത് നിന്ന് എത്തിയവർ   -2*
പെരുമണ്ണ - 1
തിരുവമ്പാടി - 1
*ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ  - 7* 
കോഴിക്കോട് - 6
പെരുവയൽ - 1
*ഉറവിടം വ്യക്തമല്ലാത്തവർ - 186*
കോഴിക്കോട് - 15
അത്തോളി - 1
ചക്കിട്ടപ്പാറ - 30
ചെക്കിയാട് - 4
ചേളന്നൂർ - 1
ചെറുവണ്ണൂർ - 1
എടച്ചേരി - 6
ഏറാമല - 1
ഫറോക്ക് - 12
കടലുണ്ടി - 11
കാവിലുംപാറ - 2
കായക്കൊടി - 2
കോടഞ്ചേരി - 1
കൊടുവള്ളി - 1
കൊയിലാണ്ടി - 1
കുന്ദമംഗലം - 1
കുന്നുമ്മൽ - 1
കുറ്റ്യാടി - 1
മറുതോങ്കര - 1
മുക്കം - 1
നാദാപുരം - 24
നടുവണ്ണൂർ - 1
നരിപ്പറ്റ - 4
ഒളവണ്ണ - 8
പയ്യോളി - 1
പേരാമ്പ്ര - 2
പെരുമണ്ണ - 1
പുറമേരി - 10
രാമനാട്ടുകര - 1
താമരശ്ശേരി - 1
തൂണേരി - 21
വടകര - 3
വളയം - 4
വാണിമേൽ - 8
വേളം - 3
*സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
കോഴിക്കോട് കോർപ്പറേഷൻ - 1781  
അരിക്കുളം - 42
അത്തോളി - 28
ആയഞ്ചേരി - 31
അഴിയൂർ - 7
ബാലുശ്ശേരി - 66
ചക്കിട്ടപ്പാറ - 19
ചങ്ങരോത്ത് - 27
ചാത്തമംഗലം - 46
ചെക്കിയാട് - 11
ചേളന്നൂർ - 64
ചേമഞ്ചേരി - 37
ചെങ്ങോട്ട്കാവ് - 17
ചെറുവണ്ണൂർ - 20
ചോറോട് - 58
എടച്ചേരി - 22
ഏറാമല - 40
ഫറോക്ക് - 52
കടലുൺണ്ടി - 66
കക്കോടി - 60
കാക്കൂർ - 18
കാരശ്ശേരി - 21
കട്ടിപ്പാറ - 21
കാവിലുംപാറ - 67
കായക്കൊടി - 25
കായണ്ണ - 47
കീഴരിയൂർ - 12
കിഴക്കോത്ത് - 29
കോടഞ്ചേരി - 45
കൊടിയത്തൂർ - 11
കൊടുവള്ളി - 32
കൊയിലാണ്ടൺി - 148
കുടരഞ്ഞി - 10
കൂരാച്ചുണ്ട് - 10
കൂത്താളി - 12
കോട്ടൂർ - 17
കുന്ദമംഗലം - 78
കുന്നുമ്മൽ - 19
കുരുവട്ടൂർ - 55
കുറ്റ്യാടി - 37
മടവൂർ - 27
മണിയൂർ - 50
മരുതോങ്കര - 59
മാവൂർ - 21
മേപ്പയ്യൂർ - 20
മൂടാടി - 39
മുക്കം - 49
നാദാപുരം - 70
നടുവണ്ണൂർ - 22
നൻമണ്ട - 53
നരിക്കുനി - 39
നരിപ്പറ്റ - 29
നൊച്ചാട് - 18
ഒളവണ്ണ - 115
ഓമശ്ശേരി - 44
ഒഞ്ചിയം - 15
പനങ്ങാട് - 45
പയ്യോളി - 69
പേരാമ്പ്ര - 48
പെരുമണ്ണ - 69
പെരുവയൽ - 24
പുറമേരി - 37
പുതുപ്പാടി - 98
രാമനാട്ടുകര - 21
തലക്കുളത്തൂർ - 39
താമരശ്ശേരി - 68
തിക്കോടി - 49
തിരുവള്ളൂർ - 26
തിരുവമ്പാടി - 59
തൂണേരി - 14
തുറയൂർ - 22
ഉള്ള്യേരി - 39
ഉണ്ണികുളം - 32
വടകര - 81
വളയം - 11
വാണിമേൽ - 28
വേളം - 35
വില്യാപ്പള്ളി - 27
*കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ - 1*
കോഴിക്കോട്-1
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ  - 34618 
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ - 314   
• മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ-88

 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

Follow Us:
Download App:
  • android
  • ios