ചെമ്മാൻമുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്

കൊല്ലം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നതിനായി ഇരുചക്രവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയ അമ്മയും മകളും കെഎസ്ആർടിസി ബസിടിച്ചു മരിച്ചു. ഇന്ന് പുലർച്ചേ ആറു മണിയോടെ കൊല്ലം കർബല ഇംഗ്ഷനിൽ ചെമ്മാം മുക്കിനുമിടയിൽ ഭാരത രാഞ്ജി പബ്ളിക്കിന് മുന്നിലായിരുന്നു അപകടം. കൊല്ലം ആശ്രാമം കാവടിപ്പുറം നഗർ സ്വദേശിനി ജലജയും മകൾ ആര്യയുമാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആതിര ഓടിച്ച സ്കൂട്ടറിന് പിറകേ കെ.എസ്.ആർ.ടി.സി. ബസ്സ് ഇടിക്കുകയായിരുന്നു. ജലജ സംഭവം നടന്ന ഉടനെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെമ്മാൻമുക്ക് ഭാരതരാജ്ഞി പളളിക്ക് സമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്.