എടപ്പറ്റ തറവാട്ടിൽ പ്രദീപിന്‍റെ ഭാര്യ ഭുവനേശ്വരി, മകൾ ദീപശ്രീ എന്നിവരാണ് മരിച്ചത്

പാലക്കാട്: ഒറ്റപ്പാലം വരോടിൽ കുളത്തിൽ കുളിയ്ക്കാനിറങ്ങിയ എട്ട് വയസുകാരിയേയും അമ്മയേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടപ്പറ്റ തറവാട്ടിൽ പ്രദീപിന്‍റെ ഭാര്യ ഭുവനേശ്വരി, മകൾ ദീപശ്രീ എന്നിവരാണ് മരിച്ചത്. ഭുവനേശ്വരിയ്ക്ക് 47 വയസായിരുന്നു.