പെൺകുട്ടിയുടെ അമ്മയായ ഭർത്താവ് ഉപേക്ഷിച്ച യുവതിക്ക് ബന്ധമുണ്ടായിരുന്ന രണ്ട് യുവാക്കളാണ് കൈയേറ്റ ശ്രമം നടത്തിയത്.  

കണ്ണൂര്‍: മദ്യം നൽകി രണ്ടാം ക്ലാസുകാരിക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ കേസിൽ കണ്ണൂർ ശ്രീകണ്ഠാപുരത്ത് പെൺകുട്ടിയുടെ അമ്മയടക്കം മൂന്ന് പേർ പിടിയിൽ. പെൺകുട്ടിയുടെ അമ്മയായ ഭർത്താവ് ഉപേക്ഷിച്ച യുവതിക്ക് ബന്ധമുണ്ടായിരുന്ന രണ്ട് യുവാക്കളാണ് കൈയേറ്റ ശ്രമം നടത്തിയത്. കുടിയാന്മല സ്വദേശികളായ ജിനേഷ് ഫിലിപ്, സതീഷ് എന്നിവരാണ് പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

കുട്ടികളെ കൂട്ടി യുവാക്കൾക്കൊപ്പം യുവതി വീടുവിട്ടിറങ്ങിയതിനിടെയായിരുന്നു സംഭവം. അമ്മയെ മദ്യം നൽകി മയക്കിയ ശേഷം രണ്ടാ ക്ലാസുകാരിയായ പെൺകുട്ടിക്കും ഇവർ മദ്യം നൽകുകയായിരുന്നു. മദ്യം കുടിപ്പിക്കാനുള്ള ശ്രമം എതിർത്ത കുട്ടി പിന്നീട് സ്കൂളിൽ വെച്ച് മറ്റുള്ളവരോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞതും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതും. 

മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമ്മയ്ക്ക് മദ്യം നൽകിയ ശേഷം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.