തൃശ്ശൂരിൽ അമ്മയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആളൂരിലാണ് സംഭവം. 

തൃശ്ശൂർ: തൃശ്ശൂരിൽ അമ്മയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആളൂരിലാണ് സംഭവം. ആളൂർ സ്വദേശി സുജി (32 ), നക്ഷത്ര (ഒൻപത്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോട്ടറി കടയിലെ ജീവനക്കാരിയാണ് സുജി. ആളൂരിലെ വാടക ഫ്ളാറ്റിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണം സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates