മൃതദേഹങ്ങള്‍ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ അമ്മയെയും മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി (Mother and son found dead) . പുറമേരി കൊഴുക്കണ്ണൂര്‍ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന്‍ ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ആദിവാസി ഊരുകളില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ തുടര്‍ക്കഥ; കഞ്ചാവ് സംഘങ്ങളെ പഴിച്ച് രക്ഷിതാക്കള്‍


തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല, വിതുര ആദിവാസി ഊരുകളില്‍ അഞ്ചു മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ചു പെണ്‍കുട്ടികള്‍. ഊരുകളില്‍ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ലഹരി സംഘങ്ങളെ നേരിടാന്‍ പൊലീസും എക്‌സൈസും ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് ആക്ഷേപം.

പഠനത്തിലും കലാപ്രവര്‍ത്തനങ്ങളും മിടുക്കിയായിരുന്ന വെട്ടിയൂര്‍ ആദിവാസി ഊരിലെ പെണ്‍കുട്ടിയെ മണ്ണില്‍ കഠിനാധ്വാനം ചെയ്താണ് അച്ഛന്‍ പഠിപ്പിച്ചത്. മിടുക്കിയായ പെണ്‍കുട്ടിക്ക് കോളജില്‍ ഡിഗ്രിക്ക് പ്രവേശനം കിട്ടി. നവംബര്‍ ഒന്നിന് കോളജിലേക്ക് പോകേണ്ട ദിവസം അച്ഛന്‍ കണ്ടത് ചേതനയറ്റ മകളെ. താനൊരു ചതിക്കുഴില്‍പ്പെട്ടിരിക്കുകയാണെന്ന വിവരം മകള്‍ അച്ഛനോട് പറഞ്ഞിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗീക ചൂഷണത്തിനും ഇരയായെന്ന് കണ്ടെത്തി. പ്രതികളെ ചൂണ്ടികാട്ടിയിട്ടും പാലോട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തില്ല. മാധ്യമങ്ങള്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയതിന് പിന്നാലെ സുഹൃത്തായ അലന്‍ പീറ്ററെന്ന പ്രതിയെ രണ്ട് ദിവസം മുമ്പാണ് അറസ്റ്റ് ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

ഒരു പറ ഊരിലെ സമാന സാഹചര്യത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് കഴിഞ്ഞ നവംബറില്‍. മകള്‍ക്ക് പഠനത്തിനായി വാങ്ങികൊടുത്ത മൊബൈല്‍ ഫോണ്‍ വഴിയുള്ള സൗഹൃദമാണ് വില്ലനായത്. നവംബര്‍ 21ന് പുലര്‍ച്ചെ പണിക്കു പോകാനിറങ്ങിയ അച്ഛന്‍ കണ്ടത് ആത്മഹത്യ ചെയ്ത മകളെ. രണ്ടു മാസം കഴിഞ്ഞാണ് പെണ്‍കുട്ടിയുമായി ബന്ധമുള്ള ശ്യാമിനെ അറസ്റ്റ് ചെയ്തത്.

ഒരുപറ ഊരിലിലെ അഞ്ജലിയെന്ന 19 കാരിയും ജീവനൊടുക്കിയത് കഴിഞ്ഞ നവംബറില്‍. അഗ്രിഫാമില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് മകളെ അംബിക ടിടിസിവരെ പഠിപ്പിച്ചത്. മകള്‍ക്കൊരു പ്രണയമുണ്ടായിരുന്നുവെന്നുമാത്രം ഈ അമ്മക്കറിയാം. മകളുടെ മരണത്തിന് പിന്നിലുള്ള ആരെയും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിതുര ചെമ്പികുന്ന ഊരിലെ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. രേഷ്മയെന്ന പെണ്‍കുട്ടി ശ്രീകാര്യത്തെ ഹോസ്റ്റലിലാണ് തൂങ്ങിമരിച്ചത്. കാമുകനുള്ള മറ്റ് ബന്ധങ്ങളറിഞ്ഞാണ് കൃഷേന്ദുവെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയതെല്ലാം പഠനത്തില്‍ മിടുക്കരായ കുട്ടികളാണ്.