ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. 

തൃശ്ശൂർ പൂക്കോട്ട് ആത്മഹത്യ ചെയ്ത അമ്മയും മകനും മനോവിഷമത്തില്‍ ആയിരുന്നുവെന്ന് അയല്‍വാസികള്‍. അനിലയുടെ ഭർത്താവ് സുമേഷ് മേയ് മാസം ആണ് കൊറോണ ബാധിച്ചു മരിച്ചത്. ഇതിന് പിന്നാലെ ശേഷം ഇരുവരും മനോവിഷമത്തിൽ ആയിരുന്നു. അശ്വിന്റെ നോട്ട് പുസ്തകത്തിലെ കുറിപ്പിൽ നിന്നു ആത്മഹത്യ ആണെന്ന് സൂചന ഉള്ളതായി പൊലീസ് വിശദമാക്കുന്നു.

തൃശൂരില്‍ അമ്മയും മകനും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്നലെ ഉച്ചയോടെ ആണ് തൃശൂർ മണ്ണംപേട്ട പൂക്കോട് 33കാരിയായ അനിലയേയും 13 കാരനായ മകന്‍ അശ്വിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം പിന്നീട് നടക്കും. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona