മദ്യ ലഹരിയിൽ നിരന്തരം ശല്യം; മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ
ഈ മാസം 20 നായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ അനുദേവൻ (45)ആണ് ഇന്ന് മരിച്ചത്.

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടിയത്. ഈ മാസം 20 നായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ അനുദേവൻ (45)ആണ് ഇന്ന് മരിച്ചത്.
സംഭവത്തിൽ അമ്മ സാവിത്രിയമ്മ (73)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, മദ്യ ലഹരിയിൽ സ്ഥിരമായി എത്തുന്ന മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നൽകി.
സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
https://www.youtube.com/watch?v=Ko18SgceYX8