വിവരങ്ങൾ ചോദിച്ചപ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായി. തുടർന്നാണ് വാഹനം നൽകിയതിന് മാതാവിനെതിരെ കേസെടുത്തത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം: താനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ താനൂർ പൊലീസ് കേസെടുത്തു. സ്‌കൂട്ടറുമായി പൊലീസിനുമുന്നിൽ അകപ്പെട്ടതോടെയാണ് കുട്ടിഡ്രൈവർ കുടുങ്ങിയത്. നിറമരുതൂർ വള്ളിക്കാഞ്ഞിരംകാളാട് റോഡിൽ പള്ളിപ്പടിയിൽവച്ച് ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. സാധനം വാങ്ങാൻ കടയിലേക്ക് പോയതായിരുന്നു കുട്ടി. പട്രോളിങ് നടത്തുകയായിരുന്ന താനൂർ എസ്‌ഐ സുകീഷ്‌കുമാർ കൈകാണിച്ച് വാഹനം പരിശോധിച്ചു. വിവരങ്ങൾ ചോദിച്ചപ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായി. തുടർന്നാണ് വാഹനം നൽകിയതിന് മാതാവിനെതിരെ കേസെടുത്തത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.

Asianet News Live