ബസുകൾ പാതിവഴിയിൽ നിർത്തി ആളുകളെ ഇറക്കി സർവീസ് നടത്തുകയാണ്
പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ വൻ ഗതാഗതക്കുരുക്ക്. വാഹനങ്ങൾ മണിക്കൂറോളമായി വഴിയിൽ കുടുങ്ങിക്കിടക്കുന്നു. മേലെ പട്ടാമ്പി അലക്സ് തിയേറ്റർ മുതൽ പട്ടാമ്പി ടൗൺ വരെയാണ് ഗതാഗതക്കുരുക്ക്. ബസുകൾ പാതിവഴിയിൽ നിർത്തി ആളുകളെ ഇറക്കി സർവീസ് നടത്തുകയാണ്. പ്രദേശത്ത് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നുണ്ട്. പൊടി ശല്യവും രൂഷമായതോടെ കാൽനടയാത്രക്കാർക്കും ദുരിതം. പൊടി ശല്യം കാരണം മേഖലയിലെ കടകൾ അടച്ചിട്ട നിലയിലായിട്ട് നാളുകളായി.

ട്രാഫിക് ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം നടപ്പിലാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.


