5 വയസുകാരിയായ രുഗ്മണിയമ്മ, കനകക്കുന്നിലെ വീട്ടില്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. കമ്പംമെട്ട്, അച്ചക്കടയില്‍ കുടുംബ വിഹിതമായി നല്‍കിയ സ്ഥലത്ത് കഴിയുന്ന മകന്‍ സന്തോഷ്, ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മദ്യപിച്ച് രുഗ്മണിയമ്മയുടെ വീട്ടില്‍ എത്തുകയായിരുന്നു. 

ഇടുക്കി: കുഴിത്തൊളുവില്‍ വൃദ്ധ മാതാവിനെ മകന്‍ ആക്രമിച്ചതായി പരാതി. വീട്ടുപകരണങ്ങളും നശിപ്പിച്ചു. കുഴിത്തൊളു കനക്കുന്ന് തണ്ടാശ്ശേരിയില്‍ രുഗ്മണിയമ്മയാണ് മകന്‍ സന്തോഷിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാനാണ് മകന്‍ ശ്രമിക്കുന്നതെന്ന് രുഗ്മണിയമ്മ പറയുന്നു. 65 വയസുകാരിയായ രുഗ്മണിയമ്മ, കനകക്കുന്നിലെ വീട്ടില്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. കമ്പംമെട്ട്, അച്ചക്കടയില്‍ കുടുംബ വിഹിതമായി നല്‍കിയ സ്ഥലത്ത് കഴിയുന്ന മകന്‍ സന്തോഷ്, ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മദ്യപിച്ച് രുഗ്മണിയമ്മയുടെ വീട്ടില്‍ എത്തുകയായിരുന്നു. 

ഭൂമി വിട്ട് നല്‍കണമെന്ന് ആവശ്യപെട്ട് ബഹളമുണ്ടാക്കുകയും തുടര്‍ന്ന് രുഗ്മണിയമ്മയെ മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടിലും ടി.വിയും വയറിംഗും നശിപ്പിച്ചു. മകന്റെ ആക്രമണത്തെ തുടര്‍ന്ന്, രുഗ്മണിയമ്മ അയല്‍ വീട്ടില്‍ അഭയം തേടുകയായിരുന്നു. മുന്‍പ് പല തവണ സന്തോഷ് വീട്ടില്‍ എത്തി, ഉപകരണങ്ങള്‍ നശിപ്പിക്കുകയും കുടിവെള്ളം ഉപയോഗ ശൂന്യമാക്കുകയും ചെയ്തിട്ടുണ്ട്. രുഗ്മണിയമ്മ കമ്പംമെട്ട് പോലിസില്‍ പരാതി നല്‍കി. തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട്, പത്ത് സെന്റ് ഭൂമി സ്വന്തമാക്കാനാണ് സന്തോഷ് ശ്രമിക്കുന്നതെന്നാണ് രുഗ്മണിയമ്മയുടെ ആരോപണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona