കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് വൃദ്ധ മരിച്ചു. ഈങ്ങാപ്പുഴ പൂലോട് ഉമ്മറിന്‍റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ(63) ആണ് മരിച്ചത്.
കോഴിക്കോട്: കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് വൃദ്ധ മരിച്ചു. ഈങ്ങാപ്പുഴ പൂലോട് ഉമ്മറിന്‍റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ(63) ആണ് മരിച്ചത്. മകന്‍ അബ്ദുല്‍ ജലീലാണ് കാറോടിച്ചിരുന്നത്. നിസാര പരിക്കുകളോടെ അബ്ദുല്‍ ജലീലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടിക്കല്‍ താഴം ബൈപ്പാസില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് റൂറല്‍ പൊലീസ് ടെലികമ്യൂണിക്കേഷനിലെ സബ് ഇന്‍സ്‍പെക്ടറാണ് അബ്ദുല്‍ ജലീല്‍ . രാത്രി 9 മണിക്ക് പൂലോട് ജുമുഅ മസ്ജിദില്‍ സംസ്കാരം നടക്കും.
