ഹാപ്പിയാകണം. റിസ്വാനയ്ക്കും അവളുടെ ഉമ്മയ്ക്കും. ചക്രക്കസേരയിറങ്ങണം. നടക്കണം. വീടും സ്ഥലവും വിറ്റും പലിശയ്ക്ക് കാശെടുത്തും സജ്നയുടെ ഓട്ടമാണ്.

കണ്ണൂർ: സെറിബ്രൽ പാൾസി ബാധിച്ച കണ്ണൂർ പിലാത്തറയിലെ 21കാരി റിസ്‍വാനക്ക് നടക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ ആവശ്യമാണ്. ലക്ഷങ്ങളുടെ കടബാധ്യതയുള്ള റിസ് വാനയുടെ അമ്മയ്ക്ക് പണം എങ്ങനെ ഉണ്ടാക്കുമെന്നറിയില്ല. 

Add Asianetnews as a Preferred SourcegooglePreferred

ഹാപ്പിയാകണം. റിസ്വാനയ്ക്കും അവളുടെ ഉമ്മയ്ക്കും. ചക്രക്കസേരയിറങ്ങണം, നടക്കണം. ഇതിനായി വീടും സ്ഥലവും വിറ്റും പലിശയ്ക്ക് കാശെടുത്തും സജ്നയുടെ ഓട്ടമാണ്. മകൾക്ക് ചുവടുവെയ്ക്കാനൊത്തില്ലെങ്കിൽ അതാണ് സജ്നയുടെ കടം. സെറിബ്രൽ പാൾസി ബാധിച്ച റിസ്വാനയ്ക്ക് ഇതിനോടകം പതിമൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞു. ഈ മാസം പത്തിന് ഒന്നുകൂടിയുണ്ട് കണ്ണൂരിലെ മിംസ് ആശുപത്രിയിൽ. അതുവിജയിച്ചാൽ റിസ്വാനയ്ക്ക് നടക്കാം. ജീവിതത്തിലേക്ക് തിരിച്ചുകയറാം. എന്നാൽ തുന്നൽപ്പണി കൊണ്ട് ഉമ്മ സജ്ന ലക്ഷങ്ങളെങ്ങനെയുണ്ടാക്കാനാണ്? ഈ സാഹചര്യത്തിലാണ് സജ്നയും റിസ്വാനയും സഹായം തേടുന്നത്. സുമനസ്സുള്ളവർ സജ്നയെ സഹായിക്കാൻ കനിയണം. മകൾ നടക്കാനുള്ള അതിജീവനത്തിന് കരുത്തേകണം. 

ACCOUNT DETAILS
NAME: SAJINA K P
FEDERAL BANK AC NUMBER: 20880100068577
BRANCH:PAZHAYANGADI
IFSC:FDRL0002088
GOOGLE PAY: 7736165993

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്, വൻ ട്വിസ്റ്റ്, യുവതി നഴ്സിംഗ് കെയർ ടേക്കര്‍? റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകളോ?

https://www.youtube.com/watch?v=2ej3kxGKMHs

https://www.youtube.com/watch?v=Ko18SgceYX8