178 പോയിന്റ്കളോടെയാണ് സെന്റ് തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

തിരുവനന്തപുരം: ലൊയോള സ്‌കൂളില്‍ നടന്ന സൗത്ത് സോണ്‍ സഹോദയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മുക്കോലക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി. 178 പോയിന്റ്കളോടെയാണ് സെന്റ് തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓള്‍ സെയിന്റ്‌സ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. 85 പോയിന്റാണ് ഓള്‍ സെയിന്റ്‌സ് നേടിയത്. 77 പോയിന്റുകളുമായി ആര്യ സെന്‍ട്രല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനം നേടി.