പൂക്കളുടെ വര്‍ണ്ണ കാഴ്ചകള്‍കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമായി മാറിയിരിക്കുകയാണ് വനംവകുപ്പിന്റെ കീഴിലുള്ള ഫ്‌ളവര്‍ ഗാർഡന്‍
ഇടുക്കി. തെക്കിന്‍റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറില്‍ പൂക്കളുടെ വര്‍ണ്ണ കാഴ്ചകളൊരുക്കി വനംവകുപ്പിന്‍റെ ഫ്‌ളവര്‍ ഗാര്‍ഡന്‍. സ്വദേശികളും വിദേശികളുമായ 300 പരം പൂക്കളാണ് കെഎഫ്ഡിസിയുടെ ഗാര്‍ഡനില്‍ സഞ്ചാരികള്‍ക്കായി അധിക്യതര്‍ ഒരുക്കിയിരിക്കുന്നത്. കാടിന്റെ നേര്‍കാഴ്ച നേരിട്ടറിയാന്‍ 15 ഓളം ഓര്‍ക്കിടുകളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പൂക്കളുടെ വര്‍ണ്ണ കാഴ്ചകള്‍കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമായി മാറിയിരിക്കുകയാണ് വനംവകുപ്പിന്റെ കീഴിലുള്ള ഫ്‌ളവര്‍ ഗാർഡന്‍. ഡാലിയ മുതല്‍ കള്ളിമുള്ള ചെടികള്‍വരെ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് കണ്‍കുളിരെ കാണാം.
കാടിന്റെ മനോഹാരിത നേരിട്ടറിയുന്നതിന് 15 ഓളം ഇനത്തില്‍പ്പെട്ട ഓര്‍ക്കിടികളും ഇവിടെ നട്ടുപരിപാലിക്കുന്നുണ്ട്. മൂന്നാറിന്റെ കാലവസ്ഥക്ക് അനുകൂലമായി വളരുന്ന ചെടികളാണ് കൂടുതലും. കവാടം മുതല്‍ ആരംഭിക്കുന്ന പൂക്കളുടെ വിസ്മയ കാഴ്കള്‍ നേരില്‍ കാണുന്നതിനും കാമറകളില്‍ പകര്‍ത്തുന്നതിനും ആയിരക്കണക്കിന് സഞ്ചാരികളാണ് മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലെ വനംവകുപ്പിന്റെ കീഴിലുള്ള കെഎഫ്ഡിസിയുടെ ഗാര്‍ഡനിലെത്തുന്നത്. അവധിദിവസങ്ങളില്‍ രണ്ടായിരം സഞ്ചാരികള്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കുമെന്ന് ഡിവിഷന്‍ മാനേജന്‍ മിഥുല്‍ പറഞ്ഞു.
20 വര്‍ഷം മുമ്പാണ് മൂന്നാറില്‍ ഫ്‌ളവര്‍ ഗാര്‍ഡന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ നാമംമാത്രമായ പൂക്കള്‍കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച ഗാര്‍ഡനില്‍ ഇന്ന് 300 ലധികം ഇനം പൂക്കളുണ്ട്. ഈ വര്‍ഷം മുഴുവന്‍ ചെടികളും പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. ഗാര്‍ഡന്‍ സന്ദര്‍ശിക്കുവാന്‍ എത്തുന്ന സഞ്ചാരികളും നല്ല അഭിപ്രായമാണ് പറയുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. മൂന്നാറില്‍ ഇത്തരമൊര് ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും. പൂക്കളെ അധിക്യതര്‍ നല്ല രീതിയില്‍ പരിപാലിക്കുന്നുണ്ടെന്നും വിനോദസഞ്ചാരികള്‍ പറയുന്നു. കോവിഡിന്റെ പിടിമുറുക്കത്തില്‍ നിന്നും മെല്ലെ കരകയറുകയാണ് തെക്കിന്റെ കാശ്മീര്‍. അവധി ദിവസങ്ങളില്‍ പതിനായിരക്കണക്കിന് സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തതില്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചാന്‍ ടൂറിസം മേഖലയ്ക്ക് അത് ഗുണകരമാകും.
