Asianet News MalayalamAsianet News Malayalam

മൂന്നാറിൽ പട്ടയം കാത്തിരിക്കുന്നവർക്ക് ആശ്വാസം പകരുമെന്ന് സബ് കളക്ടർ രേണുരാജ്

ഇടുക്കി ജില്ലയിലും എട്ടു വില്ലേജുകളിലും നിലനിൽക്കുന്ന ഭൂമി പ്രശ്‌നങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ  നമൂന്നാറിലെ പട്ടയവിതരണ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പുതിയ കളക്ടർ ചുമതലയേറ്റ് പട്ടയവിതരണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചതോടെ കാലങ്ങളായി പട്ടയത്തിനു കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളുണരുകയാണ്

munnar new sub colector renu raj on land documents and pattayam
Author
Idukki, First Published Dec 3, 2018, 12:31 PM IST

ഇടുക്കി: മൂന്നാറിൽ പട്ടയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഊർജിതപ്പെടുത്തുമെന്ന് പുതുതായി ചുമതലയേറ്റ ദേവികുളം സബ് കളക്ടർ രേണുരാജ്. കൈയ്യേറ്റങ്ങളെക്കുറിച്ചു അന്വേഷണം നടത്തുമെന്നും സബ് കളക്ടർ വ്യക്തമാക്കി. പട്ടയം വിതരണം ചെയ്യുന്ന നടപടികൾക്ക് പ്രഥമ പരിഗണന നൽകുെന്നും ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും അവർ പറഞ്ഞു.

ഇതിന്റെ ഭാഗമായി മൂന്നാറിലെ വിവിധ സ്ഥലങ്ങൾ സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വെള്ളിയാഴ്ച കുട്ടിയാർവാലി, മൂന്നാർ സെറ്റിൽമെന്റ് കോളനി, ലക്ഷം കോളനി, എം.ജി കോളനി തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്. പട്ടയം ലഭിക്കുന്നതിന് അർഹതപ്പെട്ടവരുടെ പേരു വിവരങ്ങൾ തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കും. ശബരിമലയിലെ സുരക്ഷാചുമതല നൽകപ്പെട്ട വി.ഏർ.പ്രേം കുമാർ സ്ഥലം മാറി പോയ ഒഴിവിലാണ് ദേവികുളം സബ്കളക്ടറായി രേണുരാജ് ചുമതലയേറ്റത്.

ദേവികുളം തഹസിർദാർ പി.കെ.ഷാജി യും സബ് കളക്ടറോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു. മൂന്നാറിലെ കൈയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും സഹ് കളക്ടർ പറഞ്ഞു. ഇടുക്കി ജില്ലയിലും എട്ടു വില്ലേജുകളിലും നിലനിൽക്കുന്ന ഭൂമി പ്രശ്‌നങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ  നമൂന്നാറിലെ പട്ടയവിതരണ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പുതിയ കളക്ടർ ചുമതലയേറ്റ് പട്ടയവിതരണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചതോടെ കാലങ്ങളായി പട്ടയത്തിനു കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളുണരുകയാണ്.

Follow Us:
Download App:
  • android
  • ios