പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭർത്താവ് പെട്രോൾ ഒഴിച്ച് ശേഷം തീ കത്തിച്ചത്. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു.
ആലപ്പുഴ: ചേർത്തലയില്‍ നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭർത്താവ് പെട്രോൾ ഒഴിച്ച് ശേഷം തീ കത്തിച്ചത്. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
