എറണാകുളം കളമശ്ശേരി റോഡിൽ ഭർത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: എറണാകുളം കളമശേരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ഭര്‍ത്താവിന്‍റെ ശ്രമം. ജോലിക്ക് പോകുന്നതിനിടെ റോഡില്‍ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് ആസ് ലിൻ ഭാര്യ നീനുവിന്‍റെ കഴുത്തറുത്തത്. ഗുരുതരമായി പരിക്കേറ്റ നീനു ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ആസ് ലിൻ പൊലീസില്‍ കീഴടങ്ങി.

രാവിലെ ഒമ്പത് മണിയോടെയാണ് ക്രൂര കൊലപാതക ശ്രമം നടന്നത്. കളമശേരിക്കും ഇടപ്പള്ളിക്കും ഇടയില്‍ എ കെ ജി റോഡില്‍ വെച്ചാണ് ആസ് ലിൻ ഭാര്യ നീനുവിനെ ആക്രമിച്ചത്. സ്വകാര്യ സ്ഥാനത്തില്‍ ജോലിക്ക് വരുന്നതിനിടെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആസ് ലിൻ നീനുവിനെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.

ആക്രണത്തിന് ശേഷം ബൈക്കില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി നേരെ കളമശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സ്പോര്‍ട് പരിശീലകരായിരുന്ന ആസ് ലിനും നീനുവും പ്രണയിച്ച് വിവാഹിതരായവരാണ്. ഗുരുതരമായി പരിക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്ര ക്രിയക്ക് വിധേയയാക്കി. നീനു ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം