ഹരിപ്പാട് കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി, കണ്ണൂരിലെ ഹെറിറ്റേജ് ഹോമിൽ ഒളിവിലായിരുന്ന പ്രതിയെ പൊക്കി

കണ്ണൂരിലെ ഹെറിറ്റേജ് ഹോമിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് സെയ്ഫുദ്ദീനെ പിടികൂടിയത്.

murder case accused who absconded after getting bail arrested from kannur

ഹരിപ്പാട് : ആലപ്പുഴയിൽ കൊലപാതകക്കേസിൽ ജാമ്യത്തിറങ്ങി ഒളിവിൽപ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർ എരുവ ചേരുകുളഞ്ഞി വീട്ടിൽ സെയ്ഫുദീനെ(സെയ്ഫ്-30)യാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ മാവേലിക്കര ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കണ്ണൂരിലെ ഹെറിറ്റേജ് ഹോമിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് സെയ്ഫുദ്ദീനെ പിടികൂടിയത്. 2017-ഫെബ്രുവരിയിൽ കണ്ടല്ലൂർ തെക്ക് ശരവണഭവനത്തിൽ സുമേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സെയ്ഫുദ്ദീൻ. എസ്.ഐ. ബ്രിജിത്ത് ലാൽ, എ.എസ്.ഐ.മാരായ സുരേഷ് കുമാർ, ഇസ്‌ള, സീനിയർ സി.പി.ഒ.രാഹുൽ ആർ. കുറുപ്പ് എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.

Read More : സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ 5 വയസുകാരൻ കളിപ്പാട്ടം അന്വേഷിച്ച് കിണറ്റിൽ എത്തിനോക്കി, ദാരുണാന്ത്യം
 

Latest Videos
Follow Us:
Download App:
  • android
  • ios