Asianet News MalayalamAsianet News Malayalam

ജന്മദിന ആഘോഷങ്ങൾക്കിടയിൽ വഴക്ക്; യുവാവ് കുത്തേറ്റ് മരിച്ചു

ഞായർ, രാത്രി 9 മണിയോടെയാണ് സംഭവം. തർക്കത്തിൽ ഒടുവിലാണ് കത്തിക്കുത്തിലുംകൊലപാതകത്തിലും കലാശിച്ചത്. 

murder in birthday celebration in alappuzha
Author
Alappuzha, First Published Feb 16, 2021, 12:50 AM IST

ചേർത്തല: പട്ടണക്കാട് പാറയിൽ ജന്മദിന ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ പാറയിൽ പടിഞ്ഞാറേ അടിയാട്ട് നികർത്തിൽ വിക്രമൻ - പ്രമീള ദമ്പതികളുടെ ഏകമകൻ വിശ്വാസ് ( വിച്ചു. 26) ആണ് മരിച്ചത്. 

ഞായർ, രാത്രി 9 മണിയോടെയാണ് സംഭവം. തർക്കത്തിൽ ഒടുവിലാണ് കത്തിക്കുത്തിലുംകൊലപാതകത്തിലും കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ വിച്ചുവിനെ ലേക് ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച വിശ്വാസ് ട്രാവലർ ഡ്രൈവറാണ്. ഇതുമായി ബന്ധപ്പെട്ട് കോതകുളങ്ങര സ്വദേശി വിഷ്ണുവിനെ പട്ടണക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

Follow Us:
Download App:
  • android
  • ios