കേരളത്തെ സ്നേഹിച്ച 'സാഹസിക സഞ്ചാരി'; കൊല്ലപ്പെട്ട മിഷനറി കേരളത്തിലുമെത്തി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 22, Nov 2018, 4:07 PM IST
murdered american missionary visited kerala too
Highlights

ആന്‍ഡമാന്‍ ദ്വീപു സമൂഹത്തിന്റെ ഭാഗമായ സെന്‍റിനല്‍ ദ്വീപില്‍ ദാരുണാന്ത്യം സംഭവിച്ച അമേരിക്കന്‍ മതപ്രചാരകന്‍ കേരളത്തിലുമെത്തിയിരുന്നു. വാഗമണ്ണിലും ആലപ്പുഴയിലും കേരളബ്ലാസ്റ്റേഴ്സിന്റെ മല്‍സരത്തിലും ജോണ്‍ അലന്‍ ചൗ എത്തി. 

തിരുവനന്തപുരം: ആന്‍ഡമാന്‍ ദ്വീപു സമൂഹത്തിന്റെ ഭാഗമായ സെന്‍റിനല്‍ ദ്വീപില്‍ ദാരുണാന്ത്യം സംഭവിച്ച അമേരിക്കന്‍ മതപ്രചാരകന്‍ കേരളത്തിലുമെത്തിയിരുന്നു. വാഗമണ്ണിലും ആലപ്പുഴയിലും കേരളബ്ലാസ്റ്റേഴ്സിന്റെ മല്‍സരത്തിലും ജോണ്‍ അലന്‍ ചൗ എത്തി. സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തിയ ജോണ്‍ അലന്‍ ചൗവ്വിന്റെ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളില്‍ നിന്നാണ് വിവരങ്ങള്‍. 

വാഗമണിലെ കോടമഞ്ഞ് ആസ്വദിച്ച് ജോണ്‍ അലന്‍ ചൗ കുറിച്ചത് ഇപ്രകാരമാണ്. ജീവിതം എന്നതും ഈ മേഘങ്ങളെ പോലെയാണ് . ഒരു നിമിഷത്തേക്ക് ഇവിടെ കാണുന്നവയെ പിന്നീട് കാണണമെന്നില്ല. ഈ നിമിഷം മരിക്കാന്‍  തയ്യാറല്ലെങ്കില്‍ നാളെ മരണത്തെ പുല്‍കാന്‍ നിങ്ങള്‍ എങ്ങനെ തയ്യാറാവാനാണ്. നാളെയുണ്ടോയെന്ന കാര്യം പോലും നമ്മുക്ക് അറിവില്ലാത്തതല്ലേയെന്ന് ജോണ്‍ അലന്‍ ചൗ കുറിക്കുന്നു. 

 

കേരളത്തിലെ കായല്‍ത്തീരങ്ങളുടെ ഭംഗിയാസ്വദിച്ച് ഹൗസ് ബോട്ടിലെ അനുഭവങ്ങളെക്കുറിച്ചും ജോണ്‍ അലന്‍ ചൗ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നുണ്ട്. ചൂണ്ടയിട്ടതും ഹൗസ് ബോട്ടിലിരുന്ന് ചായ കുടിച്ചതും അലന്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. 

 

ഫുട്ബോള്‍ കോച്ച് കൂടിയായ ജോണ്‍ കൊച്ചിയിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മല്‍സരം കാണാനുമെത്തിയിരുന്നു. കൊച്ചിയിലെ തണുപ്പന്‍ മല്‍സരത്തിനും ലഭിക്കുന്ന കാണികളുടെ പിന്തുണ ഏറെ അമ്പരപ്പിച്ചെന്ന് ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതാണ്. മല്‍സരത്തിന്റെ നിലവാരമില്ലായ്മയെ കുറിച്ച് പറയാനും ജോണ്‍ മറന്നില്ലെന്നാണ് വസ്തുത.

loader