കോഴിക്കോട്: കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മതപണ്ഡിതൻ മരിച്ചു. വെണ്ണക്കോട് തൊണ്ടിക്കര ഖാസിം ദാരിമി(62) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ചാത്തമംഗലത്തിന് അടുത്തു വച്ച്കാര്‍ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.  ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അപകടത്തിൽ ഖാസിം ദാരിമിയുടെ സഹോരന്റെ മകൻ വെണ്ണക്കോട് കരുവന്‍ കാവില്‍ അബ്ദുള്ള (36) തിങ്കളാഴ്ച തന്നെ മരണപ്പെട്ടിരുന്നു. ഖാസിം ദാരിമിയുടെ മകൻ വാഹിദ് പരുക്കേറ്റ് ചികിൽസയിലാണ്. കദീജയാണ് ഖാസിം ദാരിമിയുടെ ഭാര്യ. മറ്റു മക്കൾ: സാക്കിർ സഖാഫി, മുഹ്സിൻ, ബുർഹാനുദ്ധീൻ.