Asianet News MalayalamAsianet News Malayalam

പലസ്തീന് ഐക്യദാർഢ്യം; മലപ്പുറത്ത് നൈറ്റ് മാർച്ചുമായി മുസ്ലിം ലീ​ഗ് 

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം തുടരുകയാണ്. ഗൾഫ് രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ച് രം​ഗത്തെത്തി.

Muslim league conduct night march on palestine israel issue prm
Author
First Published Oct 19, 2023, 9:02 AM IST | Last Updated Oct 19, 2023, 9:09 AM IST

മലപ്പുറം: പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മലപ്പുറത്തു മുസ്ലിം ലീഗ് പ്രവർത്തകർ ഇന്ന് നൈറ്റ്‌ മാർച്ച്‌ നടത്തും. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൈറ്റ്‌ മാർച്ച്‌. വൈകിട്ട് ഏഴുമണിക്ക് ലീഗ് ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്തു നിന്നാണ് മാർച്ച് തുടങ്ങുക. പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു യൂത്ത് ലീഗും കൂട്ടായ്മകൾ സംഘടിപ്പിക്കുന്നുണ്ട്. 

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം തുടരുകയാണ്. ഗൾഫ് രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ച് രം​ഗത്തെത്തി. ആക്രമണത്തെ സൗദി അറേബ്യയും അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം  പ്രതികരിച്ചു. കൂട്ടക്കൊല യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു.

Read More... ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിച്ച് സുരക്ഷാസമിതിയില്‍ പ്രമേയം; വീറ്റോ ചെയ്ത് അമേരിക്ക 

ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദൻ തീരുമാനിച്ചു. ബൈഡൻ, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദൻ റദ്ദാക്കിയത്. അതേസമയം ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios