യൂത്ത് ലീഗ് പ്രവർത്തകരായ രണ്ടു പേരെ അറസ്റ്റ് ചെയ്തതിനെതിരെ വടകര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുകയുണ്ടായി.  

കോഴിക്കോട്: വടകര പുതുപ്പണം കറുകയിൽലീഗ്-എസ്.ഡി.പി.ഐ ലീഗ്-എസ്.ഡി.പി.ഐ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. തിരുവോത്ത് മുഹമ്മദ് ഹാഫിസ് (21), പുതുപ്പണം മെഹഫിലിൽ റിൻഷാദ് (22) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 29നാണ് ലീഗ്-എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കൊടിമരം പിഴുതെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ ലീഗ്, എസ്.ഡി.പി.ഐ പ്രവർത്തകരുടെ പരാതിയിൽ ഇരു പാർട്ടിയിലുംപെട്ട 27 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസെടുത്ത രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഈ സംഭവത്തിൽ പോലീസ് നടപടി ഏകപക്ഷീയമാണെന്ന പരാതി ഉയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകരായ രണ്ടു പേരെ അറസ്റ്റ് ചെയ്തതിനെതിരെ വടകര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുകയുണ്ടായി. 

അക്രമികളായ എസ്.ഡി.പി.ഐ.ക്കാർക്കെതിരെ നടപടി ഉണ്ടായില്ലെന്നായിരുന്നു യൂത്തീഗിന്റെയും ലീഗിന്റെയും പരാതി. ഇതിനു പിന്നാലെയാണ് രണ്ട് എസ്.ഡി.പി.ഐക്കാരെയും അറസ്റ്റ് ചെയ്യുന്നത്.