കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. പി സി ഇബ്രാഹിമിൻ്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.

Also Read: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: മരണകാരണം ഹൃദയത്തിലേറ്റ മുറിവ്, മുഖ്യപ്രതി ഇർഷാദ് കസ്റ്റഡിയിൽ