ബാലകൃഷ്ണൻ ആനയുടെ പുറത്ത് കയറിപ്പോൾ കുലുക്കി താഴെയിട്ട്  തുമ്പിക്കൈ കൊണ്ട് തട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

വയനാട്: മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലെ ആനപ്പന്തിയിൽ ആന ആക്രമിച്ചതിനെ തുടർന്ന് പാപ്പാന് പരിക്കേറ്റു. പന്തിയിൽ വർഷങ്ങളായി ജോലി നോക്കുന്ന പാപ്പാൻ ബാലകൃഷ്ണൻ (40) ആണ് പരിക്കേറ്റത്. ഇവിടുത്തെ കുഞ്ചു എന്ന ആനയെ തളച്ച സ്ഥലത്ത് നിന്നും മേയാൻ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. 

ബാലകൃഷ്ണൻ ആനയുടെ പുറത്ത് കയറിപ്പോൾ കുലുക്കി താഴെയിട്ട് തുമ്പിക്കൈ കൊണ്ട് തട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വൈകിട്ട് ആറരയോടെയാണ് സംഭവം. ബാലകൃഷ്ണന്റെ വലതു കൈക്കും നെഞ്ചിനും പരുക്കുണ്ട്. ഇയാളെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.