ജൂലൈ പത്തിന് രാവിലെ 8.45ന് ജഗതി ഭാഗത്ത് പിൻസീറ്റ് യത്രകരിക്ക് ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് ജെ.എൻ പുറത്തിറക്കിയ ഫോട്ടോ സഹിതമുള്ള ചെല്ലാൻ ഭാവനയ്ക്ക് ലഭിക്കുന്നത്.

തിരുവനന്തപുരം : ഫോട്ടോ എടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് വാഹന നമ്പർ തെറ്റി. പെറ്റി പോയത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക്. മണക്കാട് തോട്ടം റസിഡന്റ്സ് അസോസിയേഷനിൽ ലേഖാസിൽ ഭാവന ചന്ദ്രനാണ് വാഹനം മാറി ഉള്ള പെറ്റി ലഭിച്ചിരിക്കുന്നത്. പരിക്കേറ്റ് കിടക്കുന്ന താനെങ്ങനെ റോഡിൽ നിയമലംഘനം നടത്തിയെന്ന് അമ്പരന്ന് പരിശോധിച്ചപ്പോഴാണ് ഭാവനയ്ക്ക് എംവിഡിയുടെ അശ്രദ്ധയാണ് തനിക്ക് കിട്ടിയ പണിയെന്ന് തിരിച്ചറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂലൈ പത്തിന് രാവിലെ 8.45ന് ജഗതി ഭാഗത്ത് പിൻസീറ്റ് യത്രകരിക്ക് ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് ജെ.എൻ പുറത്തിറക്കിയ ഫോട്ടോ സഹിതമുള്ള ചെല്ലാൻ ഭാവനയ്ക്ക് ലഭിക്കുന്നത്. 500 രൂപ പിഴ അടയ്ക്കണം എന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ജൂൺ 30നു മുട്ടത്തറയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭാവന നോട്ടീസ് ലഭിച്ചപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. 

നോടീസിലെ ചിത്രം പരിശോധിച്ചപ്പോഴാണ് മോട്ടോർ വാഹന വകുപ്പിന്‍റെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയത് മനസിലാകുന്നത്. KL 01 CN 8219 എന്ന ആക്ടീവ സ്കൂട്ടറിന്‍റെ പെറ്റി ആണ് ഭാവനയ്ക്ക് ലഭിച്ചിരിക്കുന്നത്. ഭാവനയുടെ വാഹനം ആകട്ടെ KL 01 CW 8219 എന്ന് നമ്പരുള്ള ഹോണ്ട ഡിയോ സ്കൂട്ടറും. CN എന്നത് ഉദ്യോഗസ്ഥൻ CW എന്ന് മനസ്സിലാക്കിയത് ആണ് തെറ്റായി നോട്ടിസ് അയയ്ക്കാൻ കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. എന്തായാലും നിജ സ്ഥിതി മനസിലായതോടെ ചെയ്യാത്ത കുറ്റത്തിന് ഇനി പിഴയൊടുക്കേണ്ടതില്ലല്ലോ എന്നാണ് ഭാവനയുടെ ആശ്വാസം.

Read More : ട്രാഫിക് നിയമം ലംഘിച്ചു, പിഴയടക്കണം, തുടരെ 6 കേസുകള്‍, പരിശോധിച്ച ആബിദ് ഞെട്ടി; ഒടുവിൽ 'വ്യാജൻ' പിടിയിൽ