മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശി ജോബി ദാസാണ് മരിച്ചത്. കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവറാണ് ജോബി ദാസ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 

മൂവാറ്റുപുഴ: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശി ജോബി ദാസാണ് മരിച്ചത്. കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവറാണ് ജോബി ദാസ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 

കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കൂടാതെ കുറിപ്പിൽ രണ്ട് പൊലീസുദ്യോഗസ്ഥരുടെ പേരുകളും ഉണ്ട്. മരണത്തിന് കാരണക്കാര്‍ അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാരാണെന്നും ഇവർ ബോധപൂര്‍വ്വം ഇന്‍ക്രിമെന്‍റ് തടഞ്ഞുവെന്നുമാണ് കുറിപ്പിലുള്ള ആരോപണം.

നടി ​ഗായത്രിയും ഭർത്താവും സഞ്ചരിച്ച ലംബോർ​ഗിനി ഫെറാരിയിൽ ഇടിച്ച് അപകടം; രണ്ട് മരണം -വീഡിയോ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8