Asianet News MalayalamAsianet News Malayalam

പാലക്കാട്ട് സിപിഎം പതാകയ്ക്ക് താഴെ ദേശീയപതാക, ചിത്രം പ്രചരിച്ചു, തിരുത്ത്

മുതലമടയിൽ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടി. തമിഴ്നാട് അതിർത്തിയായ ചെമ്മണാമ്പതി അണ്ണാനഗറിൽ കെ ജയരാജന്റെ വീട്ടിലാണ് സംഭവം

National flag below CPM flag image circulated social media Corrected
Author
Kerala, First Published Aug 13, 2022, 3:14 PM IST

പാലക്കാട്: മുതലമടയിൽ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടി. തമിഴ്നാട് അതിർത്തിയായ ചെമ്മണാമ്പതി അണ്ണാനഗറിൽ കെ ജയരാജന്റെ വീട്ടിലാണ് സംഭവം. ഇതിന്റെ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ പതാകകൾ മാറ്റി കെട്ടി. ജയരാജന്റെ വീട്ടിലെ കുട്ടികളാണ് പതാക ഉയർത്തിയതെന്നും തെറ്റ് മനസ്സിലാക്കി അത് തിരുത്തിയിട്ടുണ്ടെന്നും സി പി എം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ഇത്തരത്തിൽ നിരവധി വിവാദങ്ങളാണ് സംസ്ഥാനത്ത് ദേശീയ പതാകയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്.

ദേശീയ പതാക കൈമാറാൻ എത്തിയ മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി നേതാക്കൾ അപമാനിച്ചതായി പരാതി ഉയർന്നു. ബിജെപി വാ‍ർഡ് അംഗത്തിന്റെ നേതൃത്വത്തിൽ എത്തിയവർ അധിക്ഷേപിച്ചെന്നാണ് പരാതി. ജാതി വിളിച്ചും അസഭ്യം പറഞ്ഞും അധിക്ഷേപിച്ചെന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ മലമ്പുഴ പൊലീസിൽ പരാതി നൽകി. ദേശീയപതാക കൈമാറാൻ വന്നപ്പോൾ ഫോട്ടോ എടുക്കാൻ അനുവദിക്കാത്തതിൽ അധിക്ഷേപിച്ചെന്ന് രാധിക മാധവൻ വ്യക്തമാക്കി.

Read more: 'ഹ‍ർ ഘർ തിരംഗ': സംസ്ഥാനത്ത് വിവാദം, ആലപ്പുഴയിലും പാലക്കാടും ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി

സംസ്ഥാനത്ത് ഹർ ഘർ തിരംഗ പരിപാടി അട്ടിമറിച്ചുവെന്ന ബിജെപി ആരോപണം തള്ളി മന്ത്രി എം.വി.ഗോവിന്ദൻ രംഗത്തെത്തി. കുടുംബശ്രീ പതാക വിതരണം അട്ടിമറിച്ചു എന്ന ആരോപണം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷം സംഘ പരിവാർ അവർക്ക് വളരാനുള്ള ആയുധം ആക്കുകയാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.  

Read more: 'ഹർ ഘർ തിരംഗ' ആഹ്വാനം ഏറ്റെടുത്ത് രാജ്യം, വജ്ര ജൂബിലി ആഘോഷത്തിൽ പങ്കുചേർന്ന് കേന്ദ്ര മന്ത്രിമാർ

രാഷ്ട്രീയ കാഴ്ചപ്പാടോടെ സിപിഎം പരിപാടിയെ തമസ്കരിച്ചുവെന്ന പി.കെ.കൃഷ്ണദാസിന്റെ ആരോപണങ്ങൾക്കാണ് മറുപടി. സംസ്ഥാനത്ത് എല്ലാ വീട്ടിലും പതാക ഉയർത്തുന്ന പരിപാടി നടപ്പിലാക്കാൻ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയതെന്നും എന്നാൽ വേണ്ടത്ര പതാക വിതരണം ചെയ്തില്ല എന്നും 90 ശതമാനം സ്കൂളുകളിലും പതാക എത്തിച്ചില്ല എന്നുമായിരുന്നു കൃഷ്ണദാസിന്റെ ആരോപണം. 

Follow Us:
Download App:
  • android
  • ios