ഒഡീഷയില്‍ നിന്ന്  രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ആനകല്ല്  ഭോജന്‍ കമ്പിനി 20 ഏക്കര്‍ എസ്‌റ്റേറ്റില്‍ ജോലിയ്ക്കായി വിന്‍സന്റ് എത്തിയത്.

ഇടുക്കി: ചെക് ഡാമില്‍ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശി ചുഴലിരോഗത്തെ തുടര്‍ന്ന് മുങ്ങി മരിച്ചു. നെടുങ്കണ്ടം ആനകല്ല് ഭോജന്‍ കമ്പനിയില്‍ തൊഴില്‍ തേടി എത്തിയ ബരംഗഘടികര്‍ സ്വദേശി വിന്‍സന്റ്(35) ആണ് മരിച്ചത്. കുളിയ്ക്കാനിറങ്ങിയ ഇയാള്‍ക്ക് ചുഴലി രോഗം വന്നതോടെ മുങ്ങി മരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിന്‍സന്റ് ജോലിയ്ക്കായി എത്തിയത്. 

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വൈകിട്ട് കുളിക്കുവാന്‍ വേണ്ടി എസ്റ്റേറ്റിലെ ചെക് ഡാമിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അടുത്തുളള നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. 

ഒഡീഷയില്‍ നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ആനകല്ല് ഭോജന്‍ കമ്പിനി 20 ഏക്കര്‍ എസ്‌റ്റേറ്റില്‍ ജോലിയ്ക്കായി വിന്‍സന്റ് എത്തിയത്. ഇയാൾ ഒ‍‍ഡീഷയിലെ ബരംഗഘടികര്‍, താലിമുണ്ട സ്വദേശിയാണ്. സംഭവത്തില്‍ ഉടുമ്പന്‍ചോല പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.