അ൪ധ രാത്രിയിൽ രഹസ്യവിവരം; കാർ തടഞ്ഞുനിർത്തി പരിശോധിച്ചു, മൂന്ന് കോടിയുടെ കുഴൽപണവുമായി 2 പേർ അറസ്റ്റിൽ
ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ മുന്നിൽ എത്തിയപ്പോൾ കാർ തടഞ്ഞു നിർത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. പരുങ്ങലിലായ ഇരുവരും കാറിൽ പണമുണ്ടെന്ന് സമ്മതിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൻ്റെ രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.
പാലക്കാട്: മൂന്ന് കോടിയുടെ കുഴൽപണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ. അങ്ങാടിപ്പുറം സ്വദേശികളായ ജംഷാദ്, അബ്ദുല്ല എന്നിവരെയാണ് ചിറ്റൂർ പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു പണം. അ൪ധ രാത്രിയോടെയാണ് ചിറ്റൂർ പൊലീസിന് രഹസ്യ വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലാവുന്നത്.
ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ മുന്നിൽ എത്തിയപ്പോൾ കാർ തടഞ്ഞു നിർത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. പരുങ്ങലിലായ ഇരുവരും കാറിൽ പണമുണ്ടെന്ന് സമ്മതിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൻ്റെ രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു പണം. പണം കടത്തി കൊണ്ടുവന്ന കാറും, പണവും പൊലീസ് പിടിച്ചെടുത്തു. കേരളാ തമിഴ്നാട് അതിർത്തി വഴി കുഴൽപണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രതികളുൾപ്പെടുന്ന ഹവാല സംഘത്തെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ശക്തമാക്കി.
https://www.youtube.com/watch?v=Ko18SgceYX8