Asianet News MalayalamAsianet News Malayalam

ഒടുവില്‍ നവീന്‍റെ ആഗ്രഹം യാഥാര്‍ത്ഥ്യമായി; വീല്‍ചെയറിലിരുന്ന് വരച്ച ചിത്രം എം ടിക്ക് കൈമാറി

പേരാമ്പ്ര കലപത്തൂര്‍ എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ജന്മനാ അരയ്ക്ക് താഴേക്ക് സ്വാധീനമില്ലാത്ത കുട്ടിയാണ്. എന്നാല്‍ വീല്‍ചെയറൊന്നും നവീന് തന്‍റെ ചിത്രവരയ്ക്ക് തടസമല്ല. വീല്‍ചെയറിലിരുന്നും നവീന്‍ മനോഹര ചിത്രങ്ങള്‍ വരയ്ക്കും.

naveen handed over the portrait he drew to m t
Author
Kozhikode, First Published Jan 16, 2019, 10:57 AM IST

കോഴിക്കോട്: ഏറെ ആഗ്രഹിച്ച നവീന്‍റെ സ്വപ്നം അങ്ങനെ യാഥാര്‍ത്ഥ്യമായി. എം ടി വാസുദേവന്‍ നായരുടെ കയ്യിലേക്ക് ആ ചെറിയ മനോഹര ചിത്രം നല്‍കിയപ്പോള്‍ നവീനും എം ടിക്കും സന്തോഷം. പേരാമ്പ്ര കല്‍പത്തൂര്‍ എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ജന്മനാ അരയ്ക്ക് താഴേക്ക് സ്വാധീനമില്ലാത്ത കുട്ടിയാണ്. എന്നാല്‍ വീല്‍ചെയറൊന്നും നവീന് തന്‍റെ ചിത്രവരയ്ക്ക് തടസമല്ല. വീല്‍ചെയറിലിരുന്നും നവീന്‍ മനോഹര ചിത്രങ്ങള്‍ വരയ്ക്കും.
 
താന്‍ വരച്ച ചിത്രം എം ടിക്ക് നല്‍കണമെന്നത് നവീന്‍റെ വലിയൊരു ആഗ്രഹമായിരുന്നു. നവീന്‍റെ ആഗ്രഹം അറിഞ്ഞ എം ടി ചിത്രങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. എം ടി  വാസുദേവന്‍ നായരുടെ കോഴിക്കോട് കിഴക്കേ നടക്കാവിലെ വീടായ സിതാരയില്‍ വച്ചാണ് ചിത്രങ്ങള്‍ സമര്‍പ്പിച്ചത്. ബിആര്‍സിയിലെ റിസോഴ്‌സ് അധ്യാപകനായ എല്‍ വി രഞ്‍ജിത്താണ് ചിത്ര രചനയില്‍ നവീന് പരിശീലനം നല്‍കിയത്.


 

Follow Us:
Download App:
  • android
  • ios