പതിവു പറക്കലിനിടെ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം ശരിരായ രീതിയിലല്ലെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു സുരക്ഷിത സ്ഥലത്ത് ഇറക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴ ദേശീയ പാതയില്‍ തുറവൂരിനടുത്ത് ചമ്മനാട്ട് ക്ഷേത്രത്തിനു മുന്നിലുള്ള ഗ്രൗണ്ടിലാണ് ഇറക്കിയത്. 

ആലപ്പുഴ: പതിവ് പറക്കലിനിടെ ദക്ഷിണ നാവിക സേനയുടെ ചേതക് ഹെലികോപ്റ്റര്‍ നിലത്തിറക്കി. എഞ്ചിന്‍ തകരാര്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ആലപ്പുഴ ദേശീയപാതയ്ക്കരികില്‍ ചെമ്മനാട്ടെ ഗ്രൗണ്ടില്‍ ഹെലികോപ്ടറിറക്കിയത്. തകരാര്‍ കണ്ടെത്തി പരിഹരിക്കാനായില്ലെങ്കില്‍ ഹെലികോപ്ടര്‍ റോഡുമാര്‍ഗ്ഗം കൊച്ചിയിലേക്ക് കൊണ്ടുപോകും.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹെലികോപ്ടര്‍ നിലത്തിറക്കിയത്. പതിവു പറക്കലിനിടെ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം ശരിരായ രീതിയിലല്ലെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു സുരക്ഷിത സ്ഥലത്ത് ഇറക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴ ദേശീയ പാതയില്‍ തുറവൂരിനടുത്ത് ചമ്മനാട്ട് ക്ഷേത്രത്തിനു മുന്നിലുള്ള ഗ്രൗണ്ടിലാണ് ഇറക്കിയത്. 

സ്റ്റാന്‍‍ഡേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീഡര്‍ അനുസരിച്ച് യന്ത്രത്തകരാര്‍ തോന്നിയാല്‍ സുരക്ഷിത സ്ഥലങ്ങളില്‍ ഇറക്കുകയാണ് ചെയ്യുകയെന്ന് നേവി വിശദമാക്കി. ഹെലികോപ്റ്ററിന് തകരാറുണ്ടോ എന്ന് കണ്ടെത്താന്‍ കൊച്ചിയില്‍ നിന്ന് നേവിയുടെ മറ്റൊരു ഹെലികോപ്റ്റര്‍ മൂന്ന് മണിയോടെ സ്ഥലത്തെത്തി.