രാഷ്ട്രീയ നേതാവ്, സന്നദ്ധപ്രവര്‍ത്തകന്‍, സംരംഭകന്‍, ടെക്‌നോളജി വിദഗ്ധന്‍ എന്നീ വിശേഷണങ്ങളിലൂന്നിയാണ് ഈ തീം ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറങ്ങി. 'ഇനി കാര്യം നടക്കും' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് വരികള്‍ ചിട്ടപ്പെടുത്തിയത്.
പെര്‍ഫോമന്‍സിന്റെ രാഷ്ട്രീയത്തില്‍ ഊന്നല്‍ നല്‍കുന്നതാണ് ഈ പ്രചാരണ ഗാനം. രാഷ്ട്രീയ നേതാവ്, സന്നദ്ധപ്രവര്‍ത്തകന്‍, സംരംഭകന്‍, ടെക്‌നോളജി വിദഗ്ധന്‍ എന്നീ വിശേഷണങ്ങളിലൂന്നിയാണ് ഈ തീം ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്.
സന്തോഷ് വര്‍മയുടേതാണ് വരികള്‍. അനില്‍ ജോണ്‍സണാണ് സംഗീതം നല്‍കി ആലപിച്ചത്. സംഗീതത്തിനൊപ്പം പ്രചാരണ പരിപാടികളില്‍ നിന്നുള്ള ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഗാനം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
