Asianet News MalayalamAsianet News Malayalam

നെടുമങ്ങാട്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്ക് പോയ   ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ  ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ റിക്ഷയെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്. 

nedumangad ksrtc buses collide 15 people were injured
Author
Nedumangad, First Published Jun 30, 2022, 10:58 AM IST

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകൾ കൂടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.  ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റ് 14 പേരെ നെടുമങ്ങാട്  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്ക് പോയ   ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ  ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ റിക്ഷയെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് വാളിക്കോട് ആണ് സംഭവം നടന്നത്. 

Read Also; അഭ്യാസമിറക്കിയാൽ പിടിവീഴും; പാലക്കാട് റേസിങ്ങുകൾക്ക് വിലക്ക്, രേഖമൂലമുളള അനുമതി നിർബന്ധം

സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ നടത്തുന്ന എല്ലാവിധ മോട്ടോർ വാഹന റേസുകൾക്കും പാലക്കാട് ജില്ലയിൽ നിരോധനം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.

പാലക്കാട് ജില്ലയിൽ ഇനി അഭ്യാസമിറക്കിയാൽ, പിടി വീഴും പണികിട്ടും. സർക്കാരിന്‍റെ രേഖാമൂലമുള്ള അനുമതി ഇല്ലാതെ ഒരു റേസിങ്ങും ജില്ലയിൽ അനുവദിക്കില്ല. റോഡ് സുരക്ഷയും പൊതുജന സുരക്ഷയും മുൻ നിർത്തിയാണ് നടപടി.

ജില്ലയിൽ അനധികൃതമായി വാഹനങ്ങളുടെ മത്സരയോട്ടവും അഭ്യാസ പ്രകടനങ്ങളും ഓഫ് റോഡ് മത്സരങ്ങളും സംഘടിപ്പിക്കുന്നതായി ആര്‍ടിഒ എൻഫോഴ്സ്മെന്‍റ് കണ്ടെത്തിയിരുന്നു. ഏപ്രിലിൽ ആറു വയസ്സുകാരൻ മുതിർന്നവർക്ക് ഒപ്പം മഡ് റേസിങ് പരിശീലനത്തിന് ഇറങ്ങിയത് വലിയ വാർത്ത ആയിരുന്നു. ഇവയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം കിട്ടുന്നതിനാൽ, ചെറുപ്പക്കാർ സുരക്ഷാ മുൻകരുതൽ ഇല്ലാതെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് പതിവാണ്.

ഡ്രൈവർമാർക്കും കാണികൾക്കും ഇക്കാരണത്താൽ അപകട സാധ്യതയുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് നിരോധനം.
 

Follow Us:
Download App:
  • android
  • ios