SMA : വേണം ഒരിടം, സമഗ്ര പുനരധിവാസ കേന്ദ്രം എന്ന ആശയവുമായി എസ്എംഎ പോലുള്ള രോഗം തളർത്തിയവർ
മസ്‌ക്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലാർ അട്രോഫി തുടങ്ങിയ രോഗാവസ്ഥയിലുളള, എഴുന്നേറ്റ് ഒന്നിരിക്കാൻ പോലുമാകാത്തവരാണ് കൂടിച്ചേരലിനെത്തിയത്.

മസ്കുലർ ഡിസ്ട്രോഫി പോലുളള രോഗം ബാധിച്ചവർക്ക് സമഗ്ര പുനരധിവാസ കേന്ദ്രം മ. രോഗബാധിതരെ പുനരധിവസിപ്പിക്കാനുളള സർക്കാർ ശ്രമങ്ങൾ ഏങ്ങുമെത്തുന്നില്ലെന്നാണ് ഇവരുടെ പരാതി. വേണം ഒരിടമെന്ന പേരിൽ കോഴിക്കോട് ബീച്ചിലായിരുന്നു രോഗം തളർത്തിയവർ ഒത്തുകൂടിയത്.
പാട്ടും വരയും ചിത്രങ്ങളുമായി അവർ കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടി. വൈകല്യങ്ങളെ മറന്നല്ല, അതിജീവനത്തിന്‍റെ കരുത്തുകാണിച്ചുളള കൂടിച്ചേരൽ. മസ്‌ക്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലാർ അട്രോഫി തുടങ്ങിയ രോഗാവസ്ഥയിലുളള, എഴുന്നേറ്റ് ഒന്നിരിക്കാൻ പോലുമാകാത്തവരാണ് കൂടിച്ചേരലിനെത്തിയത്.
ഭിന്നശേഷിക്കായി നിരവധി സർക്കാർ പദ്ധതികളുണ്ടെങ്കിലും പുനരധിവാസത്തിന് സമഗ്ര പദ്ധതി വേണമെന്നാണ് ഇവരുടെ ആവശ്യം. രോഗ ബാധിതർക്ക് കൈത്താങ്ങാകാനും തുണയില്ലാതാവുന്ന കാലത്ത് ഒരുമിച്ചിരിക്കാനും ഒരിടമാണ് ഇവ ആവശ്യപ്പെടുന്നത്.
കടലാസ് സ്റ്റോറീസ്, കേരള ആർട്ടിസ്റ്റ് കൂട്ടായ്മ എന്നിവർ ചേർന്നാണ് നിറക്കൂട്ട് ഒരുക്കിയത്. സാമൂഹിക സാംസ്കാരിക പ്രവർത്തകരെ ഉൾക്കൊളളിച്ച് 'സഹയാത്രക്കാരോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയും ഇതോടൊപ്പം നടന്നു.