കണ്ണൂര്‍: സംസ്ഥാനത്ത് കനത്തമഴ ദുരിതം വിതച്ച് പെയ്യുകയാണ്. നിരവധിപ്പേരാണ് പലയിടങ്ങളിലായി ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. നിരവധിയാളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പലക്യാമ്പുകളിലും അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. കണ്ണൂരില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് അത്യാവശ്യമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്ന് കണ്ണൂര്‍ ജില്ലാകലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാധനങ്ങള്‍ കളക്ടറേറ്റിലേക്കാണ് സാധനങ്ങളെത്തിക്കേണ്ടത്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍

Collection Centre: Collectorate, KANNUR Kerala 670002
Phone: 04972700645
SAJIKUMAR SL Dy.Collector (LA) 8547616030
RIMNA 9400051410