മുഖ്യാതിഥിയായി പങ്കെടുക്കാമെന്നേറ്റിരുന്ന സച്ചിൻ തെണ്ടുൽക്കറിന്റെ സൗകര്യം കൂടി നോക്കിയാവും പുതിയ തീയതി.  ഈമാസം 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും തീയതിയിൽ വള്ളംകളി നടത്താനാണ് തീരുമാനം.

ആലപ്പുഴ: കാലവർഷം കനത്ത പശ്ചാത്തലത്തിൽ ശനിയാഴ്ച നടക്കേണ്ട നെഹ്‌റുട്രോഫി വള്ളംകളി ഒരാഴ്ചത്തേക്കു മാറ്റാൻ എൻ.ടി.ബി.ആർ സൊസൈറ്റി ഭരണസമതിയോഗം തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. 

മുഖ്യാതിഥിയായി പങ്കെടുക്കാമെന്നേറ്റിരുന്ന സച്ചിൻ തെണ്ടുൽക്കറിന്റെ സൗകര്യം കൂടി നോക്കിയാവും പുതിയ തീയതി. ഈമാസം 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും തീയതിയിൽ വള്ളംകളി നടത്താനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ഓൺലൈൻ വഴിയും നേരിട്ടും വാങ്ങിയവർക്ക് ആവശ്യമെങ്കിൽ പണം തിരിച്ചു നൽകും.