മാന്നാർ: അയൽവാസിയായ യുവതിയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തിയ യുവാവിനെ പൊലീസ് പിടികൂടി. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ 14-ാം വാർഡിൽ അടക്കത്ത് വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ പ്രവീൺ (ഉണ്ണി -18) നെ ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 

യുവതി കുളിക്കാൻ മുറിയിലേക്ക് കയറിയ തക്കം നോക്കി പ്രതി മൊബൈൽ വെന്റിലേഷനിൽ വച്ചു. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ മൊബൈലിൽ നിന്നും ഫ്ളാഷ് ഉണ്ടായി. പൊട്ടെന്ന് യുവതി ബഹളം വച്ചതിനെ തുടർന്ന് വീട്ടുകാർ ഓടിയെത്തി. ഈ സമയം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 

Read Also: വാളയാറിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച അയൽവാസി പിടിയിൽ

മാന്നാർ സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ കെ എൽ മഹേഷ്, ശാന്തി കെ ബാബു, കെ സി ഷാജി, എ എസ് ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘം വീട്ടിലെത്തി പരിശോധനയ്ക്കിടയിൽ മൊബൈൽ കണ്ടെടുത്തു. ഇന്ന് രാവിലെ പ്രതിയെ വീട്ടിൽ നിന്നും പിടികൂടി കേസെടുത്ത് കോടതിയിൽ ഹാജരാക്കി.