കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട ആനകളിൽ ഒരുവനായിരുന്നു നെല്ലിക്കോട്ട് മഹാദേവൻ. ഉത്സവത്തിന് എത്തിയ ആന ലോറിയിൽ നിന്ന് ഇറക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

കൊച്ചി: തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ നെല്ലിക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട ആനകളിൽ ഒരുവനായിരുന്നു നെല്ലിക്കോട്ട് മഹാദേവൻ. ഉത്സവത്തിന് എത്തിയ ആന ലോറിയിൽ നിന്ന് ഇറക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആനയുടെ പോസ്റ്റുമോർട്ടം നാളെ പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള സ്ഥലത്ത് നടക്കും. മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഒരു പാട്ടിലും ഏതാനും രംഗങ്ങളിലും നെല്ലിക്കോട്ട് മഹാദേവൻ ഉണ്ടായിരുന്നു.

YouTube video player