കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ടി.എ യോഗത്തില്‍ സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

തിരുവനന്തപുരം: നേമത്ത് രണ്ടുവയസുകാരന്‍ ഡെ കെയറില്‍ നിന്ന് അധ്യാപകര്‍ അറിയാതെ തനിച്ച് വീട്ടില്‍ എത്തിയ സംഭവത്തില്‍ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയര്‍ ജീവനക്കാരായ വി.എസ്. ഷാന, റിനു ബിനു എന്നിവരെ ആണ് പിരിച്ചുവിട്ടത്. സംഭവം ഏറെ വിവാദമായതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ടി.എ യോഗത്തില്‍ സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. 

നേമം കാക്കാമൂല കുളങ്ങര സുഷസില്‍ ജി. അര്‍ച്ചന-സുധീഷ് ദമ്പതികളുടെ മകന്‍ അങ്കിത് സുധീഷാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ ഡെ കെയറില്‍ നിന്ന് വീട്ടിലെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറെ ചര്‍ച്ചയായ സംഭവം നടന്നത്. ജീവനക്കാരില്‍ മൂന്നുപേര്‍ ഒരു കല്യാണത്തിന് പോയിരുന്നതിനാല്‍ ഒരാള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ അറിയാതെയാണ് കാക്കാമൂലയിലെ ഡെ കെയറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് കുട്ടി തനിച്ച് എത്തിയത്. വീട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ ആണ് കുട്ടി അവിടെ ഇല്ലെന്നും വീട്ടിലെത്തിയെന്നും ഡേ കെയര്‍ ജീവനക്കാര്‍ അറിയുന്നത്.

കുട്ടി ഒറ്റക്ക് നടന്നും ഓടിയും വീട്ടിലേക്ക് പോകുന്നതിന്റെ സി.സി ടി.വി ദൃശ്യം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് മാത്രമാണ് ജീവനക്കാര്‍ക്ക് പുറത്തു പോകാന്‍ അനുവാദമുള്ളത്. ഇത് ലംഘിച്ചതാണ് സംഭവത്തിന് കാരണമെന്ന വിലയിരുത്തലിലാണ് രണ്ട് പേര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിരിക്കുന്നത്. തുറന്നുകിടന്ന ഗേറ്റിലൂടെ കുട്ടി വീട്ടിലേക്ക് പോയത് അധികൃതരുടെ ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.

കാട്ടാനയെ വാഹനത്തിൽ പിന്തുടര്‍ന്ന് ഭയപ്പെടുത്തി; യുവജന സംഘടനാ നേതാവിന് ഒരുലക്ഷം പിഴ ചുമത്തി വനംവകുപ്പ്

YouTube video player