മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

കൊച്ചി: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം നടന്ന അടിപിടിയിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി മരിച്ചു. പ്രതിയായ നേപ്പാൾ താപ്പാ സ്വദേശി പൂർണ ബഹദൂർ ബട്ടാരി(26)യെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളുടെ പേര് സുരാജ് പാക്രിൻ (Suraj Pakrin) എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. സരള , തമാങ് , ലാൽ ചന്ദൻ, ഘനശ്യാം, ചിരിങ്, ശ്രെരാജ്, ചന്ദ്രമായ, ജാസ്മിൻ, പ്രിയൻസു എന്നിങ്ങനെ പേരുകൾ ഇയാളുടെ വലതു കയ്യിൽ എന്നീ പേരുകൾ പച്ച കുത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

മാർച്ച് 26ന് ആണ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം നടന്ന അടിപിടി നടന്നത്. സംഭവത്തിൽ പരിക്ക് പറ്റിയതിനെ തുടർന്ന് നേപ്പാൾ സ്വദേശിയെ ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ - 9497987114, പൊലീസ് സ്റ്റേഷൻ - 04842624006