തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട്ട് വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നെതർലണ്ട് സ്വദേശിയായ വനിത മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് വഴുതക്കാട്ടെ ഫ്ലാറ്റിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

നെതർലണ്ട് സ്വദേശിനി സരോജിനി ജപ് കെൻ ആണ് വഴുതക്കാട്ടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. ഇവർ 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. 

Read Also: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടകം; ജൂലൈ അഞ്ചുമുതല്‍ എല്ലാ ഞായറാഴ്‍ച്ചയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്...