നിലവിൽ മൂന്നാർ, വട്ടവട, മറയൂർ തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ അടിമാലിയിലോ കോട്ടയം എറണാകുളം എന്നീ അയൽ ജില്ലകളിലോ എത്തണം...

ഇടുക്കി: മെച്ചപ്പെട്ട ചികിത്സയെന്ന മൂന്നാറുകാരുടെ ആവശ്യം യാഥാർത്ഥ്യമാകുന്നു. താലൂക്കാശുപത്രിയുടെ നിലവാരത്തിലുള്ള പുതിയ ആശുപത്രി നിർമ്മിക്കാൻ 78 കോടി രൂപയുടെ അനുമതി ലഭിച്ചതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു. മൂന്നാർ സൈലൻ്റ് വാലി റോഡിനോട് ചേർന്നാണ് ആശുപത്രിയുടെ നിർമ്മാണം ലക്ഷ്യമിട്ടിട്ടുള്ളത്. മെച്ചപ്പെട്ട ചികിത്സയെന്ന മൂന്നാറിലെ തോട്ടം മേഖലയുടെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്.

നിലവിൽ മൂന്നാർ, വട്ടവട, മറയൂർ തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ അടിമാലിയിലോ കോട്ടയം എറണാകുളം എന്നീ അയൽ ജില്ലകളിലോ എത്തണം. താലൂക്കാശുപത്രിയുടെ നിലവാരത്തിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ആശുപത്രിക്കായി 78 കോടി രൂപയുടെ നിർമ്മാണ അനുമതി ലഭിച്ചതായി എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു. മൂന്നാർ സൈലൻ്റ് വാലി റോഡിനോട് ചേർന്നാണ് ആശുപത്രിയുടെ നിർമ്മാണം ലക്ഷ്യമിട്ടിട്ടുള്ളത്.