കൊല്ലം: തിരുവനന്തപുരം ഡിവിഷന് പുതുതായി ലഭിച്ച മെമു റേക്ക് സര്‍വീസ് തുടങ്ങി. കൊല്ലം-എറണാകുളം റൂട്ടിലാണ് ആദ്യ സര്‍വീസ് നടത്തിയത്. മണിക്കൂറിൽ 105 കിലോമീറ്റർ ആണ് കേരളത്തിലെ ആദ്യ ത്രീഫേസ് മെമുവിന്റെ വേ​ഗത.
 
2402 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എട്ട് കാര്‍ മെമു ആണിത്. ട്രെയിൻ 18-ന് സമാനമാണ് സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിതമായ പുതിയ മെമു റേക്ക്.  കുഷ്യൻ സീറ്റുകൾ, എയര്‍ സസ്പെന്‍ഷൻ സംവിധാനം, ജിപിഎസ്, ബയോ ശുചിമുറികൾ, സിസിടിവി ക്യാമറ, എൽഇഡി ലൈറ്റുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് പുതിയ മെമുവില്‍ ഒരുക്കിയിട്ടുള്ളത്. 
  
പഴയ മെമു റേക്ക് (66308/09 മെമു) അറ്റകുറ്റപ്പണിക്കായി മാറ്റിയതോടെ അതിനു പകരം പുതിയ മെമു ഉപയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതോടെ പുതിയ റേക്ക് കിട്ടിയാൽ തിരുവനന്തപുരം ഡിവിഷനിലെ മെമു സര്‍വീസുകൾ പ്രതിദിനമാക്കുമെന്ന പ്രതീക്ഷ മങ്ങി. വ്യാഴാഴ്ച മുതല്‍ കൊല്ലത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്കും, കൊല്ലം കന്യാകുമാരി റൂട്ടിലേക്കുമാണ് സര്‍വീസുകൾ ഉണ്ടാകുക
  
ട്രെയിൻ സമയം 

66308 കൊല്ലം-എറണാകുളം- 12.40-ന് കൊല്ലത്തുനിന്ന് പുറപ്പെടും ( 5.40-ന് എറണാകുളത്തെത്തും)

എറണാകുളം-കൊല്ലം-  7.40-ന് എറണാകുളത്തുനിന്ന് പുറപ്പെടും ( 11.20-ന് കൊല്ലത്തെത്തും)