Asianet News MalayalamAsianet News Malayalam

നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ഉദ്ഘാടനം ചെയ്ത റോഡ് ഒരാഴ്ചയ്ക്കുള്ളില്‍ പൈപ്പ് പൊട്ടി ചളിക്കുളമായി

റോഡ് നിര്‍മാണം പൂര്‍ത്തിയാകുമുമ്പേ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത റോഡാണിത്. നാളുകളായുള്ള നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റോഡ് പണി പുനരാരംഭിച്ചത്. 

new road damage in alappuzha
Author
Mannar, First Published Jan 1, 2019, 12:11 AM IST

മാന്നാർ: ആലപ്പുഴ മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ വിഷവര്‍ശ്ശേരിക്കര മൂര്‍ത്തിട്ട റോഡില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡ് ചളിക്കുളമായി. നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡരികിലുള്ള കുടിവെള്ള പൈപ്പാണ് പൊട്ടിയത്. 

റോഡ് നിര്‍മാണം പൂര്‍ത്തിയാകുമുമ്പേ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത റോഡാണിത്. നാളുകളായുള്ള നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റോഡ് പണി പുനരാരംഭിച്ചത്. ഒരാഴ്ച മുമ്പ് നിര്‍മാണം തുടങ്ങിയ റോഡിന്റെ ടാറിങ് ഇളകി താറുമാറായി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

Follow Us:
Download App:
  • android
  • ios