കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പിരിമുറുക്കം കുറയ്ക്കാനും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും ജില്ലാ പഞ്ചായത്തിന്റെ എഡ്യൂ കെയര്‍ പരിരക്ഷ പദ്ധതി.  കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പദ്ധതിയുടെ ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത്. 

രാവിലെയും വൈകുന്നേരവും 6  മുതല്‍ 8 വരെയുള്ള സമയങ്ങളില്‍ അതത് ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളിക്കാം. ജില്ലാ പഞ്ചായത്ത് കൗമാര വിദ്യാഭ്യാസ പരിപാടിയുടെയുടെ ഭാഗമായി വിദഗ്ധരായ കൗണ്‍സിലര്‍മാരാണ് കുട്ടികളോട് സംസാരിക്കുക.  

ഇവയാണ് വിളിക്കേണ്ട നമ്പറുകള്‍

താമരശ്ശേരി വിദ്യാഭ്യാസ ജില്ല- 9846595529, 9645150796, 9846683799, 9947400606, 8156814467, 9645107068,

വടകര വിദ്യാഭ്യാസ ജില്ല- 9526880701, 9497 285959, 8086692415, 994723 7829, 9539382720, 9544562353,

കോഴിക്കോട് വിദ്യാഭ്യാസ ജില്ല-9497829756, 9946323651, 9745912818, 9744541435, 9995623513