ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ രാത്രി കാവലിന് റെസിഡന്റ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ സംരക്ഷണ സമിതിയും രംഗത്ത്. വരാകാടി റസിഡന്റ്‌സ് അസോസിയേഷനാണ് മാരാരിക്കുളം പോലീസുമായി ചേർന്ന് മോഷണങ്ങളും അതിക്രമങ്ങളും തടയാൻ രാത്രികാല പട്രോളിംഗിനായി സുരക്ഷാ സമിതി രൂപീകരിച്ചത്. പ്രദേശത്തെ രാത്രികാല കവലിനായി പൊലീസിനെ സഹായിക്കുക എന്നതാണ് ലക്ഷ്യം.

ദേശീയപാത മുതൽ കണിച്ചുകുളങ്ങര ക്ഷേത്രം വരെയുള്ള ഭാഗത്താണ് ഇവർ റോന്തുചുറ്റുക. 37 പേരടങ്ങുന്ന സംഘം ഓരോ ദിവസവും ചെറിയ ടീമായി രാത്രികാല പട്രോളിംഗിൽ പോലീസിനെ സഹായിക്കും. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ പോലീസിൽ വിവരമറിയിച്ച് അനന്തര നടപടികൾക്ക് വിധേയമാക്കും. 

അസോസിയേഷൻ രക്ഷാധികാരി എൻ ജോഷി, പ്രസിഡന്റ് പ്രദീപ് കുമാർ, സെക്രട്ടറി സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസേന രൂപീകരിച്ചത്. മറ്റ് റെസിഡന്റ്‌സ് അസോസിയേഷനുകളും ഇതേ മാതൃകയിൽ സംരക്ഷണ സമിതികൾ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റ്